ഉത്തരേന്ത്യയിലെ ഏററവും വലിയ ഷോപ്പിങ് മാൾ പദ്ധതിയുമായി ലുലു ഗ്രൂപ്പ്

ഉത്തരേന്ത്യയിലെ ഏററവും വലിയ ഷോപ്പിങ് മാൾ പദ്ധതിയുമായി ലുലു ഗ്രൂപ്പ്.  2000 കോടി ചെലവ് പ്രതീക്ഷിക്കുന്ന ലുലു മാൾ ഉത്തർപ്രദേശിലെ ലക്നൗ വിലാണ് നിർമിക്കുക. പദ്ധതിയുടെ ഔദ്യോഗികപ്രഖ്യാപനം യു.പി.ഇൻവെസ്റ്റേഴ്സ് മീറ്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദി യുടെ സാന്നിധ്യത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി നടത്തി.  

ഇന്ത്യയില് മൊത്തം 15,000 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ ലക്ഷ്യമിടുന്നുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശില്‍ നടക്കുന്ന നിക്ഷേപക ഉച്ചകോടി ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. 20 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള മാളില്‍ 200 ലധികം ദേശീയ,രാജ്യാന്തര ബ്രാന്‍ഡുകളും, 11 സ്ക്രീനുകളുള്ള മൾട്ടി പ്ലക്സും 2500 പേർക്ക് ഇരിക്കാവുന്ന ഫുഡ് കോർട്ടുകളും ഉള്‍പ്പെടും. 5000 പേര്‍ക്ക് ഇവിടെ നേരിട്ട് ജോലി ലഭിക്കുമെന്നും യൂസഫലി അറിയിച്ചു. പ്രധാനമന്ത്രിക്കൊപ്പം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, ഉത്തര്പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്ണര് റാം നായിക് എന്നിവര് ലുലു ഗ്രൂപ്പിന്റെ സ്റ്റാള് സന്ദര്ശിച്ചു.