കണ്ണടച്ചു തുറക്കും മുമ്പ് ‍ഡാറ്റാ ട്രാന്‍സ്ഫര്‍; സ്പെക്ട്ര സേവനം വ്യാപിപ്പിക്കുന്നു

നിമിഷനേരം കൊണ്ട് ഇനി സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം. എത്ര ഡിവൈസുകളില്‍ ഉപയോഗിച്ചാലും ഒരു ജിബിപിഎസ് വേഗത നിലനിര്‍ത്തുന്ന ബ്രോഡ് ബാന്‍ഡ് കണക്ഷനുകള്‍ രാജ്യത്തെങ്ങും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സ്പെക്ട്രാ ബംഗളുരുവില്‍ സര്‍വീസ് തുടങ്ങി. ഡൽഹിയിലെ സേവനം വന്‍ വിജയമായതോടെയാണ് രാജ്യമെങ്ങും സേവനം വ്യാപിപ്പിക്കുന്നതിന് സ്പെക്ട്ര തീരുമാനിച്ചത്. 

ഹൈസ്പീഡ് ബ്രൗസിങ്ങിന്റെ കാലഘട്ടത്തില‍ൽ ഇനി ജീബി കണക്കുകൾ പറഞ്ഞ് ബുദ്ധിമുട്ടേണ്ട. രാജ്യത്തിലെ ജിഗാബിറ്റ് ബ്രോഡ്ബ്രാൻഡ് ഇന്റർനെറ്റ് സര്‍വീസ് പ്രോവൈഡറായി സ്പെക്ട്രാ ഏറ്റവും വലിയ ഓഫര്‍ പ്രഖ്യാപിച്ചു. 1 ജീബി/സെക്കൻഡ് സ്പീഡ് ലഭിക്കുന്നതാണ് പുതിയ ഓഫർ. നിലവിൽ ഹോം ബ്രോഡ്ബാൻഡ് കണക്ഷനുള്ളവർക്കും ബിസിനസ്  ഉപഭോക്താക്കള്‍ക്കായിരിക്കും സേവനം ലഭിക്കുക. 

ഡൽഹി എൻസിആർ സെക്ട്ടറിൽ അവതരിപ്പിച്ച് വിജയിച്ച ശേഷമാണ് ഇപ്പോള്‍ സര്‍വീസ് കമ്പനി ബെംഗലൂരുവിൽ ആരംഭിക്കുന്നത്. 1 ജീബി പെർ സെക്കൻഡ് ഡൗൺലോഡ് സ്പീഡ് ലഭിക്കുന്ന അൺലിമിറ്റഡ് പാക്കേജുകളാണ് കമ്പനി അവതരിപ്പിക്കുന്നത്.  1,249 രൂപയുടെ റീചാർജിൽ ഒരു മാസം ഈ സേവനം ഉപയോഗിക്കാം. പദ്ധതിയുടെ തുടക്കമെന്നോണം 899 രൂപയ്ക്ക് 400GB ലിമിറ്റിലുള്ള പ്ലാനും കമ്പനി അവതരിപ്പിക്കുന്നുണ്ട്. ഇതിൽ ഒരു മാസം ബാക്കി വരുന്ന ഡാറ്റ അടുത്ത മാസത്തേക്ക് ട്രാൻസ്ഫർ ചെയ്യാനാകും എന്ന പ്രത്യേകതയമുണ്ട്. ഇതിനായി പ്രത്യേക ഡാറ്റാ ക്യാരി ഫോർവേഡ് എന്ന ഫീച്ചറും സ്ഥാപനം മുന്നോട്ടവെക്കുന്നു. ഇത് 899ന്റെ പ്ലാനിൽ മാത്രമാണ് ലഭിക്കുന്നത്. 

മറ്റെല്ലാ പ്ലാനുകൾക്കും  ഡാറ്റാ ലിമിറ്റില്ല. അൺലിമിറ്റഡ് സ്പീഡും ബ്രൗസിങ്ങുമാണ് കമ്പനി മുന്നോട്ടുവെക്കുന്നത്. വൻകിട വ്യവസായങ്ങൾക്ക് പുറമേ ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്കും സാമ്പത്തികമായി വഹിക്കാൻ സാധിക്കുന്ന രീതിയിലുള്ള വിവിധ ഓഫറുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലെക്കെത്തിയ ഓഫർ ഉടൻ‌ തന്നെ മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് സ്പെകട്രാ തയ്യാറെടുക്കുന്നത്.