ഡീസൽ വില വർധന: ലോറി ഉടമകൾ പ്രതിസന്ധിയിൽ

ഇന്ധനവില വർധന വ്യവസായിക വ്യാപാര മേഖലകൾക്കും തിരിച്ചടിയാകുന്നു. ചരക്കുനീക്കത്തെ സാരമായി ബാധിക്കുന്നതാണ് അടുത്തിടെയുണ്ടായ ഡീസൽ വില വർധന. ലോറി വാടക ഉയർത്താതെ മറ്റ് മാർഗമില്ലെന്നാണ് ലോറി ഉടമസ്ഥരുടെ നിലപാട് 

ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വാളയാർ ചെക്ക് പോസ്റ്റു വഴി മാത്രം ശരാശരി 1200 ലോറികൾ ദിവസേന എത്തുന്നതായാണ് കണക്ക്. അതായത് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ മറ്റ് നാടുകളുമായി ബന്ധിപ്പിക്കുന്നതാണ് ചരക്കുനീക്കം. അവശ്യസാധനങ്ങളും വ്യവസായിക ഉൽപ്പന്നങ്ങളും ഉൾപ്പെടെയുള്ള ചരക്കുനീക്കത്തെ അടിക്കടിയുണ്ടാകുന്ന ഇന്ധന വില വർധന സാരമായി ബാധിക്കുന്നു. പുറംകരാർ മുഖേനയുള്ള ഓട്ടം കുറഞ്ഞു. കുറഞ്ഞ വാടക നിരക്ക് താങ്ങാനുമാകുന്നില്ല. 

ലോറി വാടക ക്രമീകരിക്കാൻ കേന്ദ്രീകൃത സംവിധാനം നിലവിലില്ല.2014 -ൽ ഡീസലിന് 45 രൂപ ലീറ്ററിന് ഉള്ളപ്പോൾ വാടക കൂടിയതാണെന്നാണ് ലോറി ഉടമകളുടെ വാദം. ഡീസൽ വില വർധനയ്ക്കെതിരെ സമരവുമായി മുന്നോട്ടു പോകാനാണ് ലോറി ഉടമസ്ഥരുടെ വിവിധ സംഘടനകളും തീരുമാനിച്ചിരിക്കുന്നത്.