വീട്ടിൽ വിറക് സൂക്ഷിക്കാൻ വിറകുപുരയില്ല, പക്ഷെ 'ലോറിയുണ്ട്': വേറിട്ട കാഴ്ച

അറുന്നൂറ്റിമംഗലം സ്വദേശി ജയ്മോൻ്റെ വീട്ടിലെത്തിയാൽ മുറ്റത്ത് ഒരു തടി കയറ്റിയലോറി കാണാം. എന്നാൽ ഇത് യഥാർത്ഥ ലോറിയല്ല, ലോറിയുടെ മാതൃകയിലെ വിറകുപുരയാണ്. കാണാം ജയ്മോന്റെ വെറൈറ്റി വിറകുപുരയുടെ വിശേഷങ്ങൾ

വീടിൻ്റെ മുറ്റം ചേർത്ത് നിർത്തിയിട്ടിരിക്കുന്ന തടി ലോറിയുടെ മാതൃക.ആരു കണ്ടാലും ഒന്നു സംശയിക്കും. അതാണ് ജയ്മോൻ്റെ കലാവിരുത്. വീട്ടിലെ വിറക് സൂക്ഷിക്കാൻ ഒരു ഇടം വേണമെന്ന ചിന്തയാണ് ഈ വേറിട്ട കാഴ്ചയായത്. ..ചെറുപ്പം മുതലെ തടിയിലും സിമിൻ്റിലും തെർമ്മോകോളിലുമൊക്കെ കലാസൃഷ്ടികൾ ഒരുക്കുന്ന ജയ്മോൻ വിറകുപുരയായി പണിതത് ഈ 80 മോഡൽ  ലോറിയാണ്. പിന്നിൽ വിറകടുക്കി വയ്ക്കുമ്പോൾ കാഴ്ചക്കാർക്ക് തടി കയറ്റിയ ഒരു ലോറി മുറ്റത്ത് കിടക്കുന്ന പ്രതീതിയും 

പൈപ്പും അലൂമിനിയം തകിടും പാഴ്തടിയും കൊണ്ട് 6500 ഓളം രൂപ മുടക്കിയാണ് നിർമ്മാണം. ജോലിയുടെ ഇടവേളകളിലെ അധ്വാനം പൂർത്തിയാകാൻ ഒരു വർഷമെടുത്തു.പഴയ ബൈക്കിൻ്റെ നമ്പറാണ് ലോറിക്ക് നൽകിയത്.മകൻ്റെ ഉപേക്ഷിച്ച സൈക്കിളിൻ്റെ ടയറാണ് ലോറിയുടെ സ്റ്റിയറിംഗ് . പഴയ ടയർ കിട്ടാത്തതിനാൽ പിൻഭാഗത്തെ ഒരു  ടയർ സ്ഥാപിക്കാനായിട്ടില്ല.ആദ്യകാല ബൈക്കിൻ്റെ മാതൃകയും അതേ വലിപ്പത്തിൽ പലതരം തടികൊണ്ട്  നിർമ്മിച്ച് സൂക്ഷിച്ചിട്ടുണ്ട് ഈ കലാകാരൻ.