രൂപയുടെ മൂല്യത്തിൽ കനത്ത ഇടിവ്

ആഗോളവിപണിയിൽ ക്രൂഡ് ഓയിലിന്റെ വില കൂടുന്നതും ഇന്ത്യയിലെ വ്യാപാരക്കമ്മി കൂടിയതും രൂപയുടെ മൂല്യം ഇടിച്ചു. ഇന്നലെ 55 പൈസയുടെ ഇടിവോടെ 64.04 രൂപയാണ് ഡോളറുമായുള്ള വിനിമയമൂല്യം.  

ഓഹരി വിപണിയും ഇന്നലെ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 72 പോയന്റും നിഫ്റ്റി 41പോയന്റും നഷ്ടം രേഖപ്പെടുത്തി

എട്ടുമാസത്തിനിടെ ഒറ്റദിവസം ഉണ്ടായ ഏറ്റവും വലിയ തകർച്ചയാണ് ഇന്നലത്തേത്. എണ്ണ, സ്വർണം ഇറക്കുമതി വർധിച്ചതുമൂലം രാജ്യത്തെ വ്യാപാരക്കമ്മി മൂന്നുവർഷത്തിനിടയിലെ ഏറ്റവും കൂടിയ നിലയിലാണ്.