പൈസയോട് സങ്കടം പറയാം; തരംഗമായി 'ഡിയർ മണി' ഹാഷ്ടാഗ്

നിങ്ങളുടെ ബാങ്ക് അക്കൗണ്ടിനെ നോക്കി പഴിച്ചിട്ടുണ്ടോ? അക്കൗണ്ടിൽ പൈസാ കാലിയാക്കുന്നതു കണ്ട് സങ്കടം തോന്നിട്ടുണ്ടോ? 'ഡിയർ മണി' എന്ന ട്വിറ്റർ ഹാഷ്ടാഗാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്. കുറഞ്ഞുകൊണ്ടിരിക്കുന്ന ബാങ്ക് അക്കൗണ്ടിലെ പൈസയോട് നിങ്ങൾക്ക് ദേഷ്യവും സങ്കടവും എല്ലാം തുറന്നു പറയാം. ഒരു ഫിനാഷ്യൽ ഇൻസ്റ്റിറ്റ്യൂഷന്റെ പ്രമോഷമന്റെ ഭാഗം കൂടിയായിരുന്നു ഡിയർ മണി എന്ന ഹാഷ് ടാഗ്. നിങ്ങളുടെ കൈയ്യിലിരിക്കുന്ന കാശിന് നിങ്ങളെ മനസിലാക്കാൻ സാധിച്ചിരുന്നെങ്കിൽ നിങ്ങൾ എന്തു പറയുമായിരുന്നു എന്നതാണ് ഡിയർ മണി എന്ന ഹാഷ്ടാഗുകൊണ്ട് ഉദ്ദേശിക്കുന്നത്.