ട്വിറ്റർ ജീവനക്കാരുടെ എണ്ണം മസ്ക് പകുതിയാക്കുന്നു? റിപ്പോർട്ട്

ചിലവ് ചുരുക്കൽ നയത്തിന്റെ ഭാഗമായി ട്വിറ്ററിലെ ആകെ ജീവനക്കാരിൽ പകുതിപ്പേരെ പിരിച്ചുവിടാൻ ഇലോൺ മസ്ക് തയ്യാറെടുക്കുന്നുവെന്ന് റിപ്പോർട്ടുകൾ. വിശ്വസനീയമായ കേന്ദ്രങ്ങൾ സ്ഥിരീകരിച്ചെന്ന കുറിപ്പോടെയാണ് ബ്ലൂംബർഗ് വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. വെള്ളിയാഴ്ച പിരിച്ച് വിടലുണ്ടാകുമെന്നും മസ്ക് തന്നെ ജീവനക്കാരെ കമ്പനിയുടെ മാറുന്ന നയങ്ങൾ അറിയിക്കുമെന്നും റിപ്പോർട്ട് പറയുന്നു.

വാർത്ത സംബന്ധിച്ച സ്ഥിരീകരണത്തിനായി അന്താരാഷ്ട്ര മാധ്യമങ്ങൾ ബന്ധപ്പെട്ടെങ്കിലും ട്വിറ്റർ പ്രതികരിക്കാൻ തയ്യാറായില്ല. അതേസമയം, നാലിനൊന്ന് ജീവനക്കാരെയാകും മസ്ക് ആദ്യഘട്ടത്തിൽ പിരിച്ചുവിടുകയെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. 

Musk plans to cut half of jobs in twitter,cost cutting