മതത്തിന്‍റെ പേരില്‍ വോട്ട്; മോദി മല്‍സരിക്കുന്നത് വിലക്കണമെന്ന ഹര്‍ജി തള്ളി

തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിലക്കണമെന്ന ഹര്‍ജി തള്ളി. മതത്തിന്‍റെ പേരില്‍ വോട്ട് ചോദിച്ചെന്നാണ് പരാതി. അഭിഭാഷകനായ ആനന്ദ് ജോന്‍ദാലെയുടെ ഹര്‍ജിയില്‍ കഴമ്പില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. വിദ്വേഷ പ്രസംഗത്തിന് വിശദീകരണം തേടിയിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കോടതിയില്‍ അറിയിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

Story Highlights: Delhi High Court Dismisses Plea To Disqualify PM Narendra Modi From Contesting Elections