ആദ്യ കുര്‍ബാന ആഘോഷത്തില്‍ ചീട്ടുകളി തര്‍ക്കം; യുവാവ് കുത്തേറ്റ് മരിച്ചു

പാലായിൽ ആദ്യകുർബാന ആഘോഷത്തിനായി ഒത്തുകൂടിയ സുഹൃത്തുക്കൾ തമ്മിൽ ഉണ്ടായ തർക്കത്തിൽ കോടിയാനിച്ചിറ  സ്വദേശി കുത്തേറ്റു മരിച്ചു.  ലിബിൻ ജോസിനെയാണ് സുഹൃത്തായ അഭിലാഷ് കുത്തി കൊലപ്പെടുത്തിയത്. മദ്യപാനത്തിനും ചീട്ടു കളിക്കുമിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണം. തർക്കത്തിന് തടസ്സം പിടിക്കാൻ എത്തിയ ഗൃഹനാഥ നിർമ്മലയ്ക്കും സഹോദരൻ ബെന്നിക്കും പരുക്കേറ്റിട്ടുണ്ട്. ഒന്നാം പ്രതിയായ അഭിലാഷ് തലയ്ക്ക് ഗുരുതര പരുക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.  

A young man was stabbed to death with scissors in a dispute over playing cards in Pala