'രാജസ്ഥാനില്‍ പറഞ്ഞത് സത്യം'; വിവാദ പരാമര്‍ശത്തില്‍ ഉറച്ച് പ്രധാനമന്ത്രി

രാജ്യത്തെ സമ്പത്തിന് മേല്‍ കൂടുതല്‍ അധികാരം മുസ്​ലിംകള്‍ക്കാണെന്ന് കോണ്‍ഗ്രസ് മുന്‍പ് പറഞ്ഞിട്ടുള്ളതെന്നും ജനങ്ങളുടെ സ്വത്ത് അനധികൃത കുടിയേറ്റക്കാര്‍ക്ക് നല്‍കണോ എന്നുമുള്ള തന്‍റെ പരാമര്‍ശനങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനില്‍ പറഞ്ഞത് സത്യമാണ്. പ്രസംഗം കോണ്‍ഗ്രസില്‍ വെപ്രാളമുണ്ടാക്കിയെന്നും സാധാരണക്കാരുടെ സ്വത്ത് പിടിച്ചെടുത്ത് വിതരണം ചെയ്യാനാണ് കോണ്‍ഗ്രസിന്‍റെ ഗൂഢാലോചനയെന്നും പ്രധാനമന്ത്രി ആരോപിച്ചു. സ്ത്രീകളുടെ മംഗല്യസൂത്രം പോലും പിടിച്ചെടുത്ത് അനധികൃത കുടിയേറ്റക്കാര്‍ക്ക് വിതരണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് പ്രകടനപത്രിക പറയുന്നതെന്നും മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നു അധികാരത്തിലെങ്കില്‍ രാജ്യത്ത് സ്ഫോടന പരമ്പരയുണ്ടായേനെ. കശ്മീരില്‍ സൈന്യത്തിന് നേരെ കല്ലേറുണ്ടാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തി കടന്നെത്തുന്ന ഭീകരര്‍ സൈനികരുടെ തലയറുത്തേനെയെന്നും  കൂട്ടിച്ചേര്‍ത്ത മോദി വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പാകില്ലായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. 

PM Narendra Modi against cogress