ഇ.പിയുടെ പ്രസ്താവന സ്വാധീനിച്ചിട്ടില്ല; അന്തര്‍ധാര കോണ്‍ഗ്രസും ബിജെപിയും തമ്മില്‍; എം.വി.ജയരാജന്‍

പ്രകാശ് ജാ‍വഡേക്കറെ താന്‍ കണ്ടിട്ടുണ്ടെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍റെ പ്രസ്താവന തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടില്ലെന്ന് എം.വി.ജയരാജന്‍. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. കമ്യൂണിസ്റ്റുകാര്‍ പാലിക്കേണ്ട നയവും നിലപാടുമാണ് പിണറായി പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിന്‍റെ നേതൃനിരയിലുള്ളവര്‍ ബി.ജെ.പിയിലേക്ക് പോകുകയാണ്. ഇത് മറച്ചുപിടിക്കാനാണ് സി.പി.എമ്മിനെതിരെ ആരോപണം ഉന്നയിക്കുന്നത്. എല്ലാവരും ഒരുപോലെ ഇരിക്കട്ടെ എന്നാക്കാനുള്ള ശ്രമമായിരുന്നു ഇതെന്നും ജയരാജന്‍ പറഞ്ഞു. അന്തര്‍ധാര ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലാണ്. അതുകൊണ്ടാണ് ശോഭ സുരേന്ദ്രന്‍റെ മൊഴി കെ.സുധാകരന്‍ ഏറ്റെടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 

MV Jayarajan on EP Jayarajan's statements