ജനസംഖ്യ റിപ്പോർട്ട് ഉയർത്തി ബിജെപി; പ്രചാരണത്തിനെതിരെ ഇന്ത്യ മുന്നണി

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി  തയ്യാറാക്കിയ ജനസംഖ്യ റിപ്പോർട്ട് ഉയർത്തിയുള്ള ബി ജെ പി  പ്രചാരണത്തിനെതിരെ ഇന്ത്യ മുന്നണി. ജനകീയ വിഷയങ്ങൾ ഉയർത്തി മുന്നോട്ടുപോകുന്ന കോൺഗ്രസിനെ വ്യതിചലിപ്പിക്കാനാകില്ലെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും  വിദ്വേഷം പരത്തുകയുമാണ് ബി ജെ പി അജണ്ടയെന് തേജസ്വി യാദവും വിമർശിച്ചു.

കഴിഞ്ഞ ദിവസമാണ്  പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി  തയ്യാറാക്കിയ ജനസംഖ്യ റിപ്പോർട്ട് പുറത്ത് വന്നത്.1950 മുതൽ 2015 വരെയുള്ള കാലയളവിൽ രാജ്യത്തെ ഹിന്ദു വിഭാഗത്തിന്‍റെ വളർച്ചാനിരക്ക് 7.8 ശതമാനം കുറയുകയും ന്യൂനപക്ഷ ജനസംഖ്യ 43% ഉയരുകയും  ചെയ്തു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പാഴ്സികളും ജൈനരും ഒഴികെ മറ്റെല്ലാ മതന്യൂനപക്ഷങ്ങളുടെയും പങ്ക് ഉയർന്നതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

തിരഞ്ഞെടുപ്പിനും സംവരണ വിവാദങ്ങൾക്കും ഇടെ പുറത്ത് വന്ന  റിപ്പോർട്ടിനെതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ജനകീയ വിഷയങ്ങളിൽ നിന്ന്  ശ്രദ്ധ വ്യതി ചലിപ്പിക്കാനാകില്ലെന്നും ഈ റിപ്പോർട്ട് എവിടെ നിന്നു വന്നു എന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു. രാജ്യത്തെ ജനങ്ങളെ വീണ്ടും  വഞ്ചിക്കാനാണ് പ്രധാനമന്ത്രിയും  ബി ജെ പിയും ശ്രമിക്കുന്നതെന്ന് തേജസ്വി യാദവ് പറഞ്ഞു. വാട്ട്‌സ്ആപ്പ് സർവകലാശാലയിൽ നിന്നുള്ള റിപ്പോർട്ട് എന്ന് AIMIM നേതാവ്   അസദുദ്ദീൻ ഉവൈസി പരിഹസിച്ചു. മൂന്നാം ഘട്ട വോട്ടെടുപ്പ് കഴിഞ്ഞതോ പൂർണമായും പരാജയ ഭീതിയിലായ പ്രധാനമന്ത്രി വിദ്വേഷ പ്രചാരണം ശക്തമാക്കാർ എല്ലാ മാർഗവും നേടുകയാണെന്നും  പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി.

India front against BJP campaign