'പാര്‍ട്ടി പരിഗണിച്ചില്ല'; പാലക്കാട് ഡിസിസി സെക്രട്ടറി ഷൊര്‍ണൂര്‍ വിജയന്‍ സിപിഎമ്മില്‍

പാലക്കാട് ഡിസിസി സെക്രട്ടറിയും നഗരസഭ കൗണ്‍സിലറുമായ ഷൊര്‍ണൂര്‍ വിജയന്‍ സിപിഎമ്മില്‍. സിപിഎം പാലക്കാട് ജില്ലാക്കമ്മിറ്റി ഓഫിസിലെത്തി അംഗത്വമെടുത്തു. ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് നേതൃത്വവുമായി ഭിന്നതയിലായിരുന്നു. 41 വര്‍ഷം കോണ്‍ഗ്രസിനൊപ്പം നിന്നിട്ടും അര്‍ഹമായ പരിഗണന ലഭിച്ചിട്ടില്ലെന്നും അനര്‍ഹരെ പരിഗണിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. തനിക്ക് പിന്നാലെ കൂടുതല്‍ പ്രവര്‍ത്തകര്‍ സിപിഎമ്മിലേക്കും മറ്റുപാര്‍ട്ടികളിലേക്കും പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതൃപ്തി കൃത്യമായി അറിയിച്ചിട്ടും നേതാക്കള്‍ ചര്‍ച്ചയ്ക്ക് പോലും തയ്യാറായില്ലെന്നും ഷൊര്‍ണൂര്‍ വിജയന്‍ ആരോപിക്കുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

Palakkad DCC secretary Shornur Vijayan joins CPM