തലവേദനയായി ‘അണ്ണനും തമ്പിയും’; തകര്‍ത്തത് ഏക്കര്‍ക്കണക്കിന് കൃഷിയിടം

തമിഴ്നാട്ടില്‍ നിന്നെത്തിയ അണ്ണനും തമ്പിയും അട്ടപ്പാടിക്കാര്‍ക്ക് തലവേദനയാവുന്നു. കുടിവെള്ളം തേടി ജനവാസമേഖലയിലേക്കിറങ്ങുന്ന കൊമ്പന്മാര്‍ ഏക്കര്‍ക്കണക്കിന് കൃഷിയിടമാണ് തരിപ്പണമാക്കിയത്. കാട്ടിലേക്ക് തുരത്താന്‍ ശ്രമിച്ചാലും മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും കൃഷിയിടത്തിലെത്തി നിലയുറപ്പിക്കുന്നതാണ് ശീലം. 

കാടിറങ്ങിയാൽ പെട്ടിക്കൽ, കുവൻപാടി, പോത്തുപ്പാടി, ചുണ്ടകുളം, കോട്ടമല, മിനർവ പ്രദേശങ്ങളിലാണ് കൊമ്പന്‍മാരുടെ സഞ്ചാരം. കണ്ണില്‍ കാണുന്നതെല്ലാം തച്ചുടയ്ക്കും. തെങ്ങും കവുങ്ങും വാഴയും ഉള്‍പ്പെടെ ഏക്കര്‍ കണക്കിന് കൃഷിയാണ് മൂന്ന് ദിവസത്തിനിടെ നശിപ്പിച്ചത്. കുടിവെള്ളവും ഭക്ഷണവും തേടിയുള്ള വരവിന് രാപകല്‍ വ്യത്യാസമില്ല. ഒരുമിച്ചുള്ള യാത്ര. വലുപ്പത്തിലും ചെറിയ വ്യത്യാസം. അണ്ണന്‍ തമ്പിയെന്ന വിളിപ്പേര് വരാനുള്ള കാരണവും ഇതാണ്. പേടിച്ച് പകൽ പോലും കൃഷിയിടത്തിലേക്ക് ഇറങ്ങാനാവാത്ത സാഹചര്യമെന്ന് കർഷകര്‍. 

ചെറുമൃഗങ്ങളെ തടയാൻ സ്ഥാപിച്ച ഉയരം കുറഞ്ഞ വൈദ്യുതവേലി യാതൊരു തടസവുമില്ലാതെ മറികടക്കും. വൈദ്യുത വേലി തകര്‍ക്കാനുള്ള എല്ലാ വഴികളും പരീക്ഷിച്ചാണ് ജനവാസമേഖലയിലേക്കുള്ള യാത്ര. കുടിവെള്ളം തേടുന്നതിനിടെ വീടുകള്‍ക്ക് സമീപം സ്ഥാപിച്ചിട്ടുള്ള പ്ലാസ്റ്റിക് ടാങ്കുകളും തട്ടിവീഴ്ത്തുന്നത് ഇരുവരുടെയും ശീലമായി മാറിക്കഴിഞ്ഞു. പ്രദേശത്ത് ആര്‍ആര്‍ടി സംഘത്തിന്റെ നിരീക്ഷണം ഉറപ്പാക്കാമെന്നാണ് വനംവകുപ്പ് കര്‍ഷകരെ അറിയിച്ചിട്ടുള്ളത്.

Annan Thampi elephant attack at Attapadi

Enter AMP Embedded Script