അറസ്റ്റിനെതിരായ കേജ്​രിവാളിന്‍റെ ഹര്‍ജി ; മറുപടി നല്‍കാന്‍ മൂന്നാഴ്ച സമയം തേടി ഇ.ഡി

HIGHLIGHTS
  • കേജ്​രിവാളിന്‍റെ റിമാന്‍ഡ് കാലാവധി നാളെ കഴിയും
  • ജയിലില്‍ തന്നെ ഇടാന്‍ ശ്രമമെന്ന് അഭിഭാഷകന്‍
  • ഹര്‍ജിയില്‍ ഇന്ന് വാദം കേള്‍ക്കും
Arvind-Kejriwal-arrives-at-
SHARE

മദ്യ അഴിമതിക്കേസിലെ അറസ്റ്റിനെതിരായ കേജ്‌രിവാളിന്‍റെ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് മൂന്നാഴ്ച സമയം തേടി. കേജ്‌രിവാളിനെ ജയിലില്‍ തന്നെ ഇടാനുള്ള ശ്രമത്തിന്‍റെ ഭാഗമാണിതെന്ന് അഭിഭാഷകന്‍ ആരോപിച്ചു. നാളെയാണ് കേജ്​രിവാളിന്‍റെ റിമാന്‍ഡ് കാലാവധി അവസാനിക്കുക. ഹര്‍ജിയില്‍ ഇന്നത്തെ മറ്റ് കേസുകള്‍ പരിഗണിച്ചശേഷം ഡല്‍ഹി ഹൈക്കോടതി വാദം കേള്‍ക്കും. അതേസമയം ഇഡി കസ്റ്റഡിയിലിരുന്ന് അരവിന്ദ് കേജ്‌രിവാള്‍ ഉത്തരവുകള്‍ പുറത്തിറക്കുന്നതിനെതിരെ ബിജെപി ഡല്‍ഹി അധ്യക്ഷന്‍  ഡല്‍ഹി പൊലീസ് കമ്മിഷണറെ കണ്ട് പരാതി നല്‍കും. വിഡിയോ റിപ്പോര്‍ട്ട് കാണാം.

ED requests two weeks time to reply in Kejriwal's plea against his arrest

MORE IN BREAKING NEWS
SHOW MORE