വീട്ടിലും ലോക്സഭയിലും ഒന്നിച്ച്; വിജയവും ചരിത്രവും കുറിച്ച ദമ്പതികള്‍

കേരളത്തിൽ നിന്ന് ലോക്സഭയിലേക്ക് വിജയിച്ച ദമ്പതികളുണ്ടോ? സംശയിക്കേണ്ട. ഉണ്ട്. ചില്ലറക്കാരല്ല. സാക്ഷാൽ ഏ.കെ.ജിയും സുശീലാ ഗോപാലനും. ഒന്നിലേറെ തവണ വിജയിച്ചിട്ടുള്ള ഇരുവരും ഒരിക്കൽ ഒരുമിച്ച് ഒരേകാലത്ത് സഭയിലിരുന്നു. 

ലോക്സഭയിൽ കുടുംബപുരാണം രചിച്ച ഒരുപാട് മലയാളികളുണ്ടെങ്കിലും ഒരേസമയം ലോക്സഭാംഗങ്ങളായ മലയാളി ദമ്പതികളെന്ന റെക്കോഡ് എ.കെ.ഗോപാലനും സുശീലാ ഗോപാലനും മാത്രം അവകാശപ്പെട്ടതാണ്. 1967ലെ തിരഞ്ഞെടുപ്പിലാണ് എ.കെ.ജിയും സുശീലയും ചരിത്രം കുറിച്ചത്. എ.കെ.ജി 1.18 ലക്ഷം വോട്ടിന് കാസർകോടും സുശീല ഗോപാലൻ അരലക്ഷം വോട്ടിന് അമ്പലപ്പുഴയിലും വിജയക്കൊടി പാറിച്ചു. 1952 മുതൽ 1971 വരെയുള്ള അഞ്ച് തിരഞ്ഞെടുപ്പുകളിൽ കണ്ണൂർ, കാസർകോട്, പാലക്കാട് മണ്ഡലങ്ങളിൽ നിന്നായിരുന്നു ഏ.കെ.ജിയുടെ വിജയം. സുശീലാഗോപാലനും ലോക്സഭയിലേക്ക് അഞ്ച് തവണ മത്സരിച്ചിട്ടുണ്ട്. രണ്ടുതവണ പരാജയപ്പെട്ടു. 

ഏ.കെ.ജിയെ പോലെ തന്നെ മൂന്നു മണ്ഡലങ്ങളിൽ നിന്നായിരുന്നു സുശീലയുടെയും വിജയം. അമ്പലപ്പുഴ, ആലപ്പുഴ, ചിറയിൻകീഴ്. കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ തവണ വനിതാ എം.പിയെന്ന റെക്കാഡും സുശീലയുടെ പേരിലാണ്. കുടുംബപുരാണം  ഇവിടും കൊണ്ട് അവസാനിച്ചില്ല.  2004, 2009, 2014  തിരഞ്ഞെടുപ്പുകളിൽ കാസർകോടിനെ പ്രതിനിധീകരിച്ച മുതിർന്ന സി.പി.എം നേതാവ് പി.കരുണാകരൻ വിവാഹം ചെയ്തത് എ.കെ.ജിയുടെയും സുശീലയുടെയും ഏക മകളായ ലൈലയെയാണെന്നതും ചരിത്രം. 

The couple won the Lok Sabha from Kerala

Enter AMP Embedded Script