ബംഗാളിൽ ഉയിർത്തെഴുനേൽപ്പിനായി സിപിഎം; കോണ്‍ഗ്രസുമായി ഒന്നിച്ച് പോരാട്ടം

ബംഗാളിൽ കോൺഗ്രസും സിപിഎമ്മും ധാരണയിലാണ് മൽസരിക്കുന്നത്. എങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിമിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് കോൺഗ്രസ് കൊടികൾ തീരെയില്ല.   

ഇസ്ലാംപുരിലെ ഒരു മാവിൻതോട്ടത്തിലാണ് പാർട്ടി സെക്രട്ടറിയുടെ ആദ്യ പ്രചാരണ യോഗം. സൈക്കിളിലും ടോട്ടോ എന്ന ഇലക്ട്രിക് ഓട്ടോറിക്ഷയിലും എത്തിയ നൂറു കണക്കിന് ഗ്രാമീണർ  മാന്തോട്ടത്തിൽ ടാർപോളിൻ വിരിച്ച് ഇരുന്നു.  ഭൂരിപക്ഷവും കർഷകരും സാധാരണക്കാരും.

കോൺഗ്രസും സിപിഎമ്മും സീറ്റ് ധാരണയോടെയാണ് ബംഗാളിൽ മൽസരിക്കുന്നത്. എങ്കിലും പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ സലീമിന്റെ പ്രചാരണത്തിൽ  ചെങ്കൊടികൾ മാത്രം. വൈകാതെ ഇരുപാർട്ടികളും ഒന്നിച്ചു പ്രചാരണം നടത്തും.  കോൺഗ്രസ് നേതാക്കളുമായി ചേർന്ന് പ്രചാരണത്തിന് മടിയില്ലെന്ന് സലിം. ബംഗാളിൽ സിപിഎമ്മിന്റെ ഉയിർത്തെഴുനേൽപ്പായിരിക്കും ഈ തിരഞ്ഞെടുപ്പെന്നും പാർട്ടി സംവിധാനം എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കുന്നുണ്ടെന്നും സലിം.  മുർഷിദാബാദിൽ കഴിഞ്ഞ തവണ ജയിച്ചത് തൃണമൂൽ കോൺഗ്രസാണ്. രണ്ടാം സ്ഥാനത്ത് കോൺഗ്രസ്. ബിജെപിക്കും പിറകെ നാലാം സ്ഥാനത്തായിരുന്നു സിപിഎം. 

Congress and CPM are contesting in Bengal together