കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി

ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന്റെ പ്രചരണ ബോര്‍ഡ് കത്തിനശിച്ച നിലയില്‍. കിഴക്കഞ്ചേരി കുണ്ടുകാടില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡാണ് കത്തിനശിച്ചത്. യു.ഡി.എഫ് പ്രവര്‍ത്തകര്‍ വടക്കഞ്ചേരി പൊലീസില്‍ പരാതി നല്‍കി. പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി വി.കെ.ശ്രീകണ്ഠന്റേയും ഫ്ളക്സ് നശിപ്പിച്ചതായി പരാതി. പുതുപ്പരിയാരത്ത് സ്ഥാപിച്ചിരുന്ന ബോര്‍ഡാണ് സമീപത്തെ ബിജെപിയുടെ കൊടിമരത്തില്‍ ചുറ്റി വച്ചിരുന്നത്. യു.ഡി.എഫ് പ്രവര്‍ത്തകരുടെ പരാതിയെത്തുടര്‍ന്ന് ഹേമാംബിക നഗര്‍ പൊലീസെത്തി പരിശോധിച്ചു.