മാതാവിനുള്ള സുരേഷ് ഗോപിയുടെ കിരീടത്തില്‍ സ്വര്‍ണമെത്ര? ചോദ്യവുമായി കോണ്‍ഗ്രസ്

തൃശൂരിലെ ലൂർദ് പള്ളിയിൽ സുരേഷ് ഗോപി സമർപ്പിച്ച കിരീടത്തിൽ എത്ര സ്വർണ്ണമുണ്ടെന്ന് അറിയണമെന്ന് ഇടവക പ്രതിനിധി യോഗത്തിൽ, കോർപ്പറേഷൻ കോൺഗ്രസ് കൗൺസിലർ ആവശ്യപ്പെട്ടു. കൗൺസിലർ ലീലാ വർഗീസാണ് ലൂർദ്ദ് ഇടവക പ്രതിനിധി യോഗത്തിൽ അവശ്യം ഉന്നയിച്ചത്. സ്വർണ്ണ കിരീടം എന്നപേരില്‍ ചെമ്പിൽ സ്വർണ്ണം പൂശി നല്‍കിയെന്ന ആക്ഷേപം ഉയർന്നതിനു പിന്നാലെയാണ് ആവശ്യം ഉയർന്നത്. 

How much gold is in the 'Golden Crown' given by Suresh Gopi?