തൃശൂര്‍ ആര് പിടിക്കും? ആത്മവിശ്വാസത്തില്‍ മൂന്നു മുന്നണികളും

ത്രികോണ പോരില്‍ തൃശൂര്‍ ആര് പിടിക്കുമെന്ന കാര്യത്തില്‍ മൂന്നു മുന്നണികള്‍ക്കും ആത്മവിശ്വാസം. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം തുണച്ചതായി യു.ഡി.എഫ്....വി.എസ്.സുനില്‍കുമാറിന്റെ വ്യക്തിപ്രഭാവത്തിലും പ്രാദേശിക ബന്ധങ്ങളിലും ജയം സുനിശ്ചതമെന്ന് എല്‍.ഡി.എഫും പറയുന്നു. ബി.ജെ.പി. വോട്ടുകള്‍ക്കു പുറമെ, വനിതകളുടേയും നിക്ഷ്പക്ഷരുടേയും വോട്ടുകള്‍ കൂടിചേരുമ്പോള്‍ ജയം ഉറപ്പെന്ന് എന്‍.ഡി.എയും കണക്കുകൂട്ടുന്നു.  

ശക്തന്റെ തട്ടകത്തില്‍ ഇക്കുറി തിരഞ്ഞെടുപ്പ് പ്ചാരണം വെടിക്കെട്ടിന്റെ പ്രകമ്പനംതന്നെ സൃഷ്ടിച്ചിരുന്നു. കുടമാറ്റം പോലെ മുന്നണികളുടെ കണക്കുകൂട്ടല്‍ മാറിമറയുന്നുമുണ്ട്. ന്യൂനപക്ഷ വോട്ടുകള്‍ കൈപ്പത്തിയില്‍ കേന്ദ്രീകരിച്ചെന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തല്‍. ഇനി, സംശയം ബാക്കിയുള്ളത് സി.പി.എം., ബി.ജെ.പി. അന്തര്‍ധാരയെക്കുറിച്ചാണ് കെ.മുരളീധരന്‍ പറയുന്നു. അന്തര്‍ധാര എത്രകണ്ട് ഫലിച്ചെന്ന് ഫലം വരുമ്പോഴേ അറിയൂവെന്നാണ് മുരളീധരന്റെ കണക്കുകൂട്ടല്‍.  അന്തര്‍ധാര ശുദ്ധഅസംബന്ധമെന്ന് സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി പ്രതികരിച്ചു. 

സ്ത്രീ വോട്ടര്‍മാര്‍ അകമഴിഞ്ഞ് സഹായിച്ചെന്നാണ് സുരേഷ് ഗോപിയുടെ കണക്കുകൂട്ടല്‍. അതില്‍, ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട സ്ത്രീകളുടേയും പിന്തുണ ലഭിച്ചിട്ടുണ്ടെന്നാണ് സുരേഷ് ഗോപി പറയുന്നത്.  രണ്ടു ലക്ഷത്തില്‍ താഴെ മാത്രം വോട്ടുള്ള ബി.ജെ.പി. ഇക്കുറി ആദ്യമായി ജയിക്കുമെന്ന് ഉറപ്പിച്ച് പറയാന്‍ കാരണം സുരേഷ് ഗോപിയുടെ താരപ്രഭാവംതന്നെ. ഏഴു നിയമസഭാ മണ്ഡലങ്ങളിലും വോട്ടുക്കണക്കിലുള്ള വന്‍മേധാവിത്വമാണ് എല്‍.ഡി.എഫിന്റെ പ്രതീക്ഷ. ഇതിനു പുറമെ, മൂന്നു തിരഞ്ഞെടുപ്പുകളില്‍ അങ്കം കുറിച്ച് ജയിച്ച വി.എസ്.സുനില്‍കുമാറിന്റെ ഇമേജും. ഒരു ലക്ഷം വോട്ടിനു താഴെ ജയിച്ച സിറ്റിങ് സീറ്റ് അങ്ങനെയങ്ങ് കൈവിടില്ലെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.

Thrissur loksabha election 2024

Enter AMP Embedded Script