മദ്യവില കൂടില്ല; ഗാലനേജ് ഫീസ് കൂട്ടി; 200 കോടി ലക്ഷ്യമിട്ട് സര്‍ക്കാര്‍

സംസ്ഥാനത്ത് ഇക്കുറി മദ്യവില കൂടില്ല. അതേസമയം, മദ്യനിര്‍മാണക്കമ്പനി ലാഭത്തില്‍നിന്ന് അടയ്​ക്കേണ്ട  ഗാലനേജ് ഫീസ് അഞ്ച് പൈസയില്‍നിന്ന് പത്തുരൂപയാക്കി വര്‍ധിപ്പിച്ചു. 200കോടി അധികധനസമാഹരണമാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

കയ്യില്‍ പണമില്ലാത്തതിനാല്‍ നാട്ടുകാരുടെ സഹായം പ്രതീക്ഷിച്ചും സ്വകാര്യനിക്ഷേപം പ്രതീക്ഷിച്ചും സംസ്ഥാന ബജറ്റ്. മൂന്നുവര്‍ഷം കൊണ്ട് മൂന്നുലക്ഷം കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച ബജറ്റില്‍ ഇതിന് സ്വകാര്യമേഖലയെ ആണ് മുഖ്യമായി ആശ്രയിക്കുന്നത്. വ്യവസായം, ടൂറിസം, വിദ്യാഭ്യാസം, പരിചരണം, ആരോഗ്യം, കായികം എന്നീ മേഖലകളിലാണ് വലിയ തോതില്‍ സ്വകാര്യ നിക്ഷേപം പ്രതീക്ഷിക്കുന്നത്. ഏറ്റവും വലിയ നയം മാറ്റം ഉണ്ടായത് വിദ്യാഭ്യാസ മേഖലയിലാണ്.  സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കുമെന്ന് ധനമന്ത്രി. കേരളത്തില്‍ ക്യാംപസുകള്‍ സ്ഥാപിക്കുന്നതിന് വിദേശ സര്‍വകലാശാലകളെ സ്വാഗതംചെയ്തു. രാജ്യാന്തരനിലവാരമുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ പ്രോല്‍സാഹിപ്പിക്കും. ഉന്നതവിദ്യാഭ്യാസ ഹബ്ബായി കേരളത്തെ മാറ്റുമെന്നും ധനമന്ത്രി പറഞ്ഞു. 

State Budget 2024; Gallonage fee on liquor to be increased by rs10 per litre