മനുഷ്യനാണ്; തെറ്റു പറ്റിയാല്‍ തിരുത്തി മുന്നോട്ടു പോകും: ഇപി

ep-jayarajan28
SHARE

ബി.ജെ.പി പ്രവേശന വിവാദത്തില്‍ മുഖ്യമന്ത്രിയുടെ പേര് വലിച്ചിഴച്ചെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. ആരോപണം നിഷേധിച്ചില്ലെങ്കില്‍ മാധ്യമങ്ങള്‍ വാര്‍ത്ത കൊടുക്കുമായിരുന്നില്ലേ. അതിനാലാണ് വോട്ടെടുപ്പ് ദിവസം സത്യം പറഞ്ഞത്. മുഖ്യമന്ത്രി നല്‍കിയ ഉപദേശം രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു. ചൂഷണം ചെയ്യാന്‍ പലരുംവരും. അതില്‍ കുടുങ്ങരുതെന്ന സന്ദേശമാണ് നല്‍കിയത്. ദല്ലാള്‍ നന്ദകുമാറിന് എന്നെ ചതിക്കാനോ പറ്റിക്കാനോ പറ്റിയിട്ടില്ല. മനുഷ്യനാണ്, ചില തെറ്റുപറ്റിയാല്‍ തിരുത്തി മുന്നോട്ടുപോകുമെന്നും ഇ.പി പറഞ്ഞു. 

If make a mistake, correct it and move on: EP

MORE IN BREAKING NEWS
SHOW MORE