ആലപ്പുഴ മെഡി. കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു

alp-medicalcollage
SHARE

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവാനന്തര ചികില്‍സയിലിരിക്കേ യുവതി മരിച്ചു. ചികിൽസാ പിഴവാണെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കളും നാട്ടുകാരും ആശുപത്രിയിൽ  പ്രതിഷേധിച്ചു. മരണത്തെക്കുറിച്ച് മെഡിക്കൽ ബോർഡ് അന്വേഷിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. ബന്ധുക്കൾ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകി.

അമ്പലപ്പുഴ കരൂർ തൈവേലിക്കകം അൻസാറിന്റെ ഭാര്യ ഷിബിനയെ പ്രസവത്തിനായി മാർച്ച് ഇരുപത്തിയൊന്നാം തീയതിയാണ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇരുപത്തിയാറാം തീയതി പെൺകുഞ്ഞ് ജനിച്ചു. പിന്നാലെ ഷിബിനയെ ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്തെങ്കിലും കുഞ്ഞിന് ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ ആശുപത്രിയിൽ തുടർന്നു. ഡിസ്ചാർജ് ചെയ്യുന്ന ഘട്ടത്തിൽ ഉണ്ടായ അസ്വസ്ഥതകളെപ്പറ്റി ഡോക്ടർമാരോട് പറഞ്ഞെങ്കിലും പരിഗണിച്ചില്ലെന്ന്  ബന്ധുക്കൾ ആരോപിക്കുന്നു. ആരോഗ്യവസ്ഥ മോശമായതിനെ തുടർന്ന് ഷിബിനയെ ഈ മാസം ആദ്യം വീണ്ടും അഡ്മിറ്റ് ചെയ്തു. ഡയാലിസിസിന് ഉൾപ്പടെ വിധേയാക്കി. പല തവണ  വെന്റിലേറ്റർ സഹായവും നൽകി. ചികിൽസയിലിരിക്കേ ഇന്നു ഉച്ചയോടെ മരിച്ചു. ആശുപത്രി ജീവനക്കാരുടെ അശ്രദ്ധയാണ് അണുബാധയ്ക്കും മരണത്തിനും കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. ആശുപത്രിയിലും മോർച്ചറിയുടെ പരിസരത്തും ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു. 

ചികിൽസാ പിഴവില്ലെന്നാണ് ആശുപത്രിയുടെ വിശദീകരണം അണുബാധയ്ക്ക് ചികിൽസയ്ക്ക് മെഡിക്കൽ ബോർഡ് നിർദേശ പ്രകാരം ചികിൽസ നൽകിയിരുന്നുവെന്നും ആശുപത്രി സൂപ്രണ്ട് ഡോ അബ്ദുൾ സലാം പറഞ്ഞു. എച്ച്. സലാം എംഎല്‍എ അടക്കമുള്ളവർ ആശുപത്രിയിലെത്തിയിരുന്നു. മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും ബന്ധുക്കൾ പരാതി നൽകി

Alappuzha Medical collage hospital woman died while undergoing treatment 

MORE IN BREAKING NEWS
SHOW MORE