പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു; കൊടുംചൂട് തുടരുന്നു

heat-death
SHARE

പാലക്കാട് എലപ്പുള്ളിയിലെ വയോധികയുടെ മരണം സൂര്യാഘാതമേറ്റെന്ന് സ്ഥിരീകരണം. പള്ളത്തേരി പാറമേട് സ്വദേശിനി ലക്ഷ്മിയമ്മയുടെ (90) മരണമാണ് സൂര്യാഘാതമേറ്റുണ്ടായതെന്ന് തെളിഞ്ഞത്. 

ഇന്നലെ വൈകീട്ടാണ് ഉതുവക്കാട്ടുള്ള കനാലിൽ ലക്ഷ്മിയമ്മയെ വീണു പരുക്കേറ്റ നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ പൊള്ളലേറ്റതിന്റെ പാടുകളുമുണ്ടായിരുന്നു. സൂര്യാഘാതമേറ്റുള്ള മരണമെന്ന് ഡോക്ടർമാരും സൂചന നൽകിയിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിലാണ് മരണകാരണം സൂര്യാഘാതമേറ്റെന്ന് തെളിഞ്ഞത്. കഴിഞ്ഞയാഴ്ച കുത്തന്നൂരിലെ പാടത്ത് മരിച്ചനിലയിൽ കണ്ടെത്തിയ കർഷകൻ ഹരിദാസന്റെ മരണവും സൂര്യാഘാതമേറ്റെന്ന്  പിന്നീട് പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞിരുന്നു.

പാലക്കാട് 41  ഉം കൊല്ലവും തൃശൂരും നാല്‍പതു ഡിഗ്രി സെല്‍ഷ്യസിലും ചുട്ടുപൊളളി. മലപ്പുറം, കോഴിക്കോട് , കണ്ണൂര്‍ ജില്ലകളിലൊക്കെ താപതരംഗ ഭീഷണിയുണ്ട്. അല്‍പം തണുപ്പുതേടി വിനോദസഞ്ചാരികളെത്തുന്ന ഇടുക്കിയിലും വയനാട്ടിലും ചൂട് 34 ഡിഗ്രിയിലെത്തിയത് ഇനിയും ചൂട് കൂടുമെന്നതിന്റെ മുന്നറിയിപ്പാണ്.

Elderly woman dies of sunstroke in Palakkad

MORE IN BREAKING NEWS
SHOW MORE