പത്മശ്രീ നല്‍കി ആദരിക്കേണ്ട ഒരാളല്ല താന്‍: എം.എന്‍.കാരശേരി

ഭാരത സര്‍ക്കാര്‍ പത്മശ്രീ നല്‍കി ആദരിക്കേണ്ട ഒരാളല്ല താനെന്ന് എം.എന്‍.കാരശേരി. താന്‍ പുരസ്കാരത്തിന് അര്‍ഹനല്ലെന്ന് കാരശേരി മനോരമ ന്യൂസിനോട് പറഞ്ഞു. മലയാള സംസ്കാരത്തിനോ ഇന്ത്യ ചരിത്രത്തിനോ സംഭാവനകള്‍ താ‍ന്‍ നല്‍കിയിട്ടില്ല. പ്രതിപക്ഷ നേതാവിന് തന്നെപ്പറ്റി നല്ല അഭിപ്രായമാണെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.