‘പത്മ’യിലെ മാറ്റം നല്ലതോ? സംഘപരിവാര്‍ രാഷ്ട്രീയ ആയുധമാക്കുന്നോ?

രാജ്യത്തെ ഉന്നത സിവിലിയന്‍ പുരസ്കാരങ്ങള്‍, പത്മ പുരസ്കാരങ്ങള്‍ അവ വിവാദങ്ങളുടെ വഴി കയറുന്നതും വിമര്‍ശനത്തിന് വിധേയമാകുന്നതും ആദ്യമല്ല. ഇത്തവണ പ്രഖ്യാപനം കഴിഞ്ഞപ്പോള്‍ അര്‍ഹര്‍ തഴപ്പെട്ടെന്ന ആക്ഷേപം കേരളത്തില്‍ ശക്തം. കിട്ടേണ്ടവര്‍ എന്ന് കരുതുന്ന ഒരുപിടി പ്രമുഖരുടെ പേരുവച്ച് പ്രതിപക്ഷ നേതാവ് ഇന്നലെ ഒരഭിപ്രായം പറഞ്ഞു. അക്കൂട്ടത്തില്‍ നടന്‍ മമ്മൂട്ടി ഏറ്റവും അര്‍ഹനെന്നെഴുതി. സോഷ്യല്‍ മീഡിയയിലും ചര്‍ച്ച സജീവം. യോഗ്യര്‍ ഏറെയുണ്ടെന്നും സമൂഹത്തിന് സേവനം ചെയ്യുന്നവരാണ് ഇപ്പോള്‍ പുരസ്കാരത്താല്‍ ആദരിക്കപ്പെടുന്നത് എന്നും കേന്ദ്രമന്ത്രി വി.മുരളീധരന്‍. പത്മ പുരസ്ക്കാരങ്ങളുടെ വിശ്വാസ്യതയും ആദരവും വര്‍ഷംതോറും വര്‍ധിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മന്‍കി ബാത്ത് റേഡിയോ പ്രഭാഷണത്തില്‍ പറഞ്ഞുവച്ചു. പത്മയില്‍ അര്‍ഹര്‍ തഴയപ്പെടുന്നോ ?പ്രധാന മന്ത്രി പറഞ്ഞ പുതിയ നിര്‍ണയരീതിയില്‍ ‘ മാനദണ്ഡമാക്കുന്നത്' എന്ത് ? - കാണാം ടോക്കിങ് പോയ്ന്‍റ് 

Talking Point On Padma Awards Controversy 

Enter AMP Embedded Script