മാര്‍പാപ്പ ഇന്ത്യയിലെത്തും; കേരളത്തിലും സന്ദര്‍ശനം നടത്തും: പ്രധാനമന്ത്രി

Pope Francis

മാര്‍പാപ്പ 2024 മധ്യത്തിലോ 2025 ആദ്യമോ ഇന്ത്യയിലെത്തുമെന്ന് പ്രധാനമന്ത്രി. കേരളത്തിലും മാര്‍പാപ്പ സന്ദര്‍ശനം നടത്തും. സന്ദര്‍ശന പരിപാടികള്‍ തയാറായി വരികയാണെന്നും ക്രിസ്മസ് ദിനത്തിലൊരുക്കിയ വിരുന്നില്‍ ആശംസകള്‍ നേരവേ പ്രധാനമന്ത്രി അറിയിച്ചു. ലോക് കല്യാൺ മാർഗിലെ ഔദ്യോഗിക വസതിയിലൊരുക്കിയ വിരുന്നില്‍ മത മേലധ്യക്ഷന്മാരും ക്രൈസ്തവ വിഭാഗത്തിൽനിന്നുള്ള പ്രമുഖരും പങ്കെടുത്തു. 

ആദ്യമായാണ് ക്രിസ്മസ് ദിനത്തില്‍ പ്രധാനമന്ത്രി ഇത്തരമൊരു വിരുന്ന് സംഘടിപ്പിക്കുന്നതെന്നും അതില്‍ പൊതുവേ ക്രൈസ്തവസമൂഹം സന്തുഷ്ടരാണെന്നും വിരുന്നില്‍ പങ്കെടുത്ത ശേഷം സഭാപ്രതിനിധികള്‍ പറഞ്ഞു. ക്രൈസ്തവസമൂഹം രാജ്യത്തിനു നല്‍കുന്ന സംഭാവനകളെ പ്രധാനമന്ത്രി പരാമര്‍ശിച്ചു. കായികതാരം അഞ്ജു ബോബി ജോര്‍ജ്, വ്യവസായി ജോയ് ആലുക്കാസ് തുടങ്ങിയവരും വിരുന്നില്‍ പങ്കെടുത്തു.

രാഷ്ട്രീയവിഷയങ്ങളൊന്നും വിരുന്നില്‍ ചര്‍ച്ചയായില്ലെന്നും സഭാപ്രതിനിധികള്‍ പറഞ്ഞു.  ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഢ ഡൽഹി സേക്രട്ട് ഹാർട്ട് കത്തീഡ്രൽ സന്ദർശിച്ചു. 

The Pope will come to India; Will visit Kerala too: Prime Minister