സിറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തു

സിറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തു. സഭാ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ നടക്കുന്ന സിനഡ് സമ്മേളനത്തിലാണ് പുതിയ മേജർ ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തത്. രഹസ്യ ബാലറ്റിലൂടെ നടന്ന തിരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയ മെത്രാന്റെ വിശദാംശങ്ങൾ വത്തിക്കാന് കൈമാറി. മാർപ്പാപ്പയുടെ അംഗീകാരത്തിനുശേഷം നാളെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. 

വത്തിക്കാനിലും കാക്കനാട് സെന്റ് തോമസ് മൗണ്ടിലും ഒരേ സമയം പ്രഖ്യാപനം നടക്കും. സ്ഥാനാരോഹത്തിന്റെ വിശദാംശങ്ങളും പ്രഖ്യാപിക്കും. വത്തിക്കാനിൽ നിന്നുള്ള പ്രതിനിധി കാക്കനാടെത്തി രേഖകൾ സിനഡിന് കൈമാറിയിരുന്നു. പുതിയ മേജർ ആർച്ച് ബിഷപ്പിന്റെ പ്രഖ്യാപനത്തിനൊപ്പം ചില നിർണായക തീരുമാനങ്ങളുമുണ്ടാകുമെന്ന സൂചനയും ശക്തമാണ്.

New Major Archbishop of Syro-Malabar Church elected