‘പ്രണയക്കെണിയെക്കുറിച്ച് പഠിപ്പിക്കാന്‍ ഇസ്‌ലാം വിരുദ്ധത വിഷയമാക്കണോ?’: അതിരൂപത മുഖപത്രം

ദ് കേരള സ്റ്റോറി പ്രദർശനത്തിൽ ചോദ്യങ്ങളുമായി എറണാകുളം അങ്കമാലി അതിരൂപതയുടെ മുഖപത്രം സത്യദീപം. കേരള സ്റ്റോറിയെ നല്ല പാഠമാക്കിയവർ മണിപ്പുരിനെ മനഃപൂർവം മറന്നോ എന്ന് മുഖപത്രം വിമര്‍ശിക്കുന്നു. പള്ളിയിലെ കാര്യം പള്ളിക്കാര്‍ നോക്കും എന്ന് ആക്രോശിക്കുന്നവര്‍ ഉത്തരേന്ത്യയിൽ സംഘപരിവാർ നൂറു കണക്കിന് പള്ളികൾ തകർത്തത് പള്ളി പരിപാടിയായി കണക്കാക്കുമോ? പ്രണയക്കെണിയെക്കുറിച്ച് പഠിപ്പിക്കാന്‍ ഇസ്‌ലാം വിരുദ്ധത വിഷയമാക്കണമോയെന്നും മുഖപത്രം ചോദ്യമുന്നയിക്കുന്നു. 

Satyadeepam against The Kerala Story screening