
കരുവന്നൂർ കള്ളപ്പണമിടപാട് കേസില്‍ സിപിഎം, കോൺഗ്രസ് നേതാക്കളെ വെട്ടിലാക്കി സാക്ഷിമൊഴി. കേസിലെ പ്രധാന പ്രതിയായ സതീഷ്കുമാർ തൃശൂരിലെ ഉന്നതനേതാക്കളുടേയും പൊലീസുകാരുടേയും ബെനാമിയെന്ന് സാക്ഷി ജിജോര്‍ ഇഡിക്ക് മൊഴി നല്‍കി. സതീഷ്കുമാര്‍ കൈകാര്യം ചെയ്തത് എ.സി. മൊയ്തീന്‍റേയും എം.കെ. കണ്ണന്‍റേയും പണമാണ്. സതീഷ്കുമാര്‍ വ്യാപാരി വ്യവസായി സമിതി നേതാവ് ബിന്നി ഇമ്മട്ടിയുടേയും കോൺഗ്രസ് നേതാവ് രാജേന്ദ്രൻ അരങ്ങത്തിന്‍റേയും വിരമിച്ച ചില പൊലീസ് ഉദ്യോഗസ്ഥരുടേയും ബെനാമി ആണെന്നും ജിജോര്‍ വെളിപ്പെടുത്തി. ജിജോറിന്റെ രഹസ്യമൊഴിയും ഇഡി രേഖപ്പെടുത്തി. വിഡിയോ റിപ്പോര്‍ട്ട് കാണാം.