നാടുകടത്താനുള്ള വിധിക്കെതിരെ നീരവ് മോദി നല്‍കിയ അപ്പീല്‍ തള്ളി

നാടുകടത്തൽ ഉത്തരവിനെതിരെ ബ്രിട്ടീഷ് സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ നീരവ് മോദിക്ക് അനുമതി നിഷേധിച്ച് ലണ്ടൻ ഹൈക്കോടതി. പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട  നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാൻ  നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. മാനസികാരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നാടുകടത്തലിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നീരവ് മോദി നൽകിയ ഹർജി കഴിഞ്ഞമാസവും തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ തിരിച്ചടി. 11.35 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ നീരവ് മോദി 2019 മാർച്ച് മുതൽ ലണ്ടനിലെ ജയിലിൽ കഴിയുകയാണ്.

Fugitive Nirav Modi loses bid to take extradition fight to UK supreme court