നെഹ്റുവിന്റെ അമേരിക്ക: മോദിയുടെ അമേരിക്ക: സോഷ്യല്‍ പോരിലെ സത്യം

ലോകത്തെ ഏറ്റവുംവലിയ ജനാധിപത്യ രാജ്യത്തെ പ്രധാനമന്ത്രിയായ നരേന്ദ്രമോദി ലോകത്തെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യമായ അമേരിക്കയിലെത്തിയപ്പോള്‍ ലഭിച്ച ഊഷ്മള സ്വീകരണം. ആഗോള തലത്തില്‍ തന്നെ ചര്‍ച്ചയായ മൂന്ന് ദിവസത്തെ സ്റ്റേറ്റ് സന്ദര്‍ശനത്തില്‍ പ്രതിരോധ രംഗത്തെ സഹകരണം, ഗിന്നസ് ലോക റെക്കോര്‍ഡിന് അര്‍ഹമായ യോഗ അഭ്യാസപ്രകടനം, യു.എസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിലെ അഭിസംബോധന, ഇന്ത്യന്‍ സമൂഹത്തിന്‍റെ സ്വീകരണം. ആന്‍ഡ്രൂസ് വ്യോമതാവളത്തില്‍ ദേശീയ ഗാനത്തിനൊപ്പം മഴ നനഞ്ഞ് നില്‍ക്കുന്ന നരേന്ദ്രമോദിയുടെ ദൃശ്യങ്ങള്‍. ഇങ്ങനെ വാര്‍ത്തകളിലും സമൂഹമാധ്യമങ്ങളിലും നിറഞ്ഞ മോദിയുടെ സന്ദര്‍ശനത്തെ രാജ്യത്തിന്‍റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‍റുവിന് അമേരിക്കയില്‍ വച്ച് ലഭിച്ച സ്വീകരണവുമായി താരതമ്യപ്പെടുത്തി കോണ്‍ഗ്രസ് അനുഭാവമുള്ള സമൂഹമാധ്യമ അക്കൗണ്ടുകള്‍. വിഡിയോ കാണുക 

PM Modi historic us visit is comparing to Nehru visit story