മരുന്ന് മാറിയിട്ടില്ല; സിന്ധു മരിച്ചത് പാര്‍ശ്വഫലംമൂലം: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

കോഴിക്കോട് മെഡിക്കൽ കോളജിൽ യുവതി മരിച്ചത് കുത്തിവയ്പ്പിന്റെ പാർശ്വഫലത്തെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. മരുന്ന് മാറി കുത്തിവച്ചിട്ടില്ല. പാർശ്വഫലത്തെ തുടർന്ന് ആന്തരീകാവയങ്ങൾക്ക് തകരാർ സംഭവിച്ചു. ഇത് പെട്ടെന്നുള്ള മരണത്തിന് കാരണമാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രാഥമിക റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറി. കൂടരഞ്ഞി സ്വദേശി സിന്ധു മരിച്ചത് മരുന്ന് മാറി കുത്തിവച്ചതിനെത്തുടര്‍ന്നാണെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. പരാതിയിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. പനി ബാധിച്ച് ബുധനാഴ്ചയാണ് സിന്ധുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ കുത്തിവെപ്പിന് തൊട്ടു പിന്നാലെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

Postmortem report that the drug was not changed