തട്ടിക്കൊണ്ടുപോയത് കണ്ണ് കെട്ടി; ക്രൂരമർദനം; വെളിപ്പെടുത്തി അഷ്റഫ്

അജ്ഞാത കേന്ദ്രത്തിലെത്തിച്ച സംഘം തന്നെ ക്രൂരമായി മര്‍ദിച്ചെന്ന് മുഹമ്മദ് അഷ്റഫ് മനോരമ ന്യൂസിനോട് പറഞ്ഞു. ആറുപേരാണ് സംഘത്തിലുണ്ടായിരുന്നത്. കൊടിയത്തൂര്‍ സ്വദേശി അലി ഉബൈറാമിന്‍റെ സംഘമാണ് പിന്നിലെന്ന് അഷ്റഫ് പറ​ഞ്ഞു. പണവും എടിഎം കാര്‍ഡും സംഘം കവര്‍ന്നുവെന്നും അഷ്റഫ് മനോരമ ന്യൂസിനോട് പറഞ്ഞു. വിഡിയോ കാണാം.

മുഹമ്മദ് അഷ്റഫിനെ തട്ടിക്കൊണ്ടുപോയത് കണ്ണ് കെട്ടിയശേഷമാണ്. യാത്രക്കിടെ വാഹനങ്ങള്‍ മാറി. അജ്ഞാതകേന്ദ്രത്തിലെത്തിച്ചത് ഹെല്‍മറ്റ് ധരിപ്പിച്ച്. അന്വേഷണം ഊര്‍ജിതമെന്നും മുഴുവന്‍ പ്രതികളെയും പിടികൂടുമെന്നും പൊലീസ്

അതേസമയം അഷ്റഫിനെ  തട്ടിക്കൊണ്ടുപോയതിൽ 2 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മുക്കം കൊടിയത്തൂർ  സ്വദേശികളായ  മുഹമ്മദ് നാസ് ,ഹബീബ് റഹ്മാൻ എന്നിവരെയാണ് താമരശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ സഹോദരനും കരിപ്പൂർ സ്വർണക്കടത്ത് കേസ് പ്രതിയുമായ അലി ഉബൈറും അഷ്റഫിന്‍റെ ഭാര്യ സഹോദരനും തമ്മിലുള്ള പണമിടപാട് തർക്കത്തെ തുടർന്നാണ് തട്ടിക്കൊണ്ടുപോകൽ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്ത മലപ്പുറം സ്വദേശി മുഹമ്മദ് ജൗഹറിനെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

Thamarassery kidnap: Muhammed Ashraf on quotation gang