അട്ടപ്പാടിയില്‍ മൂന്നുവയസുകാരനെ കടിച്ച നായയ്ക്ക് പേവിഷബാധ

ഫയൽ ചിത്രം

അട്ടപ്പാടി ഷോളയൂരില്‍ മൂന്നുവയസുകാരനെ കടിച്ച നായയ്ക്ക് പേവിഷബാധ. ഷോളയൂര്‍ സ്വര്‍ണപിരിവില്‍ ആകാശിനാണ് തിരുവോണദിവസം നായയുടെ കടിയേറ്റത്. നായയെ പിന്നീട് ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. സാംപിള്‍ പരിശോധനയിലാണ് പേവിഷബാധ സ്ഥരീകരിച്ചത്. 

അതേസമയം, തെരുവുനായ ശല്യംനേരിടാന്‍ വാക്സിനേഷന്‍ യജ്ഞം നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. ഈമാസം 20 മുതല്‍ ഒരുമാസക്കാലം നീണ്ടുനില്‍ക്കുന്ന വാക്സിനേഷന്‍ പരിപാടി നടപ്പാക്കുമെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. കോവിഡിനെ പ്രതിരോധിച്ച രീതിയിലാവും തെരുവുനായ പ്രശ്നവും നേരിടുക. നായകളെ പിടികൂടാന്‍ കൂടുതല്‍പേര്‍ക്ക് പരിശീലനം നല്‍കും. പ്രതിരോധ നടപടികള്‍ക്ക് കുടുംബശ്രീയുടെയും കോവിഡ് സന്നദ്ധസേനയുടെയും സഹായം തേടുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.