പാലക്കാട് കൊലപാതകം : എല്ലാം ബിജെപിയുടെ തലയില്‍ ഇടണോയെന്ന് കെ.സുധാകരന്‍

പാലക്കാട്ടെ സിപിഎം നേതാവ് ഷാജഹാന്റെ കൊലപാതകത്തില്‍ സിപിഎമ്മിനെതിരെ വിരല്‍ചൂണ്ടി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. പാര്‍ട്ടി അംഗങ്ങളാണ് സിപിഎമ്മിനെതിരെ പറയുന്നത്. എല്ലാ കൊലപാതക കഥകളും ബിജെപിയുടെ തലയില്‍ ഇടണോയെന്ന് അദ്ദേഹം ചോദിച്ചു. സിപിഎം അതിക്രമങ്ങള്‍ക്ക് പൊലീസ് കൂട്ടുനില്‍ക്കുകയാണെന്നും സുധാകരന്‍ ആരോപിച്ചു.