കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊന്നു; കൊലപാതകം ഇന്ന് പുലർച്ചെ

കൊച്ചി സൗത്ത് പാലത്തിനുസമീപം യുവാവിനെ കുത്തിക്കൊന്നു. പുലര്‍ച്ചെ രണ്ടിനായിരുന്നു സംഘര്‍ഷം. ഒരാള്‍ക്ക് പരുക്കേറ്റു. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് കൊലപാതകം നടത്തിയത്. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന്് പൊലീസ് അറിയിച്ചു.