തെളിവുകൾ കണ്ടെത്താൻ ബുദ്ധിമുട്ടി; പരമാവധി ശിക്ഷ ലഭിക്കണം; ഡിവൈ.എസ്.പി

ഡിവൈ.എസ്.പി പി രാജ്കുമാർ

വിസ്മയ കേസ് അന്വേഷണം ഏറെ വെല്ലുവിളികള്‍ നേരിട്ടാണ് പൂര്‍ത്തിയാക്കിയതെന്ന് സംഘത്തലവന്‍ ഡിവൈ.എസ്.പി പി രാജ്കുമാര്‍. തെളിവുകള്‍ കണ്ടെത്താന്‍  ഏറെ  ബുദ്ധിമുട്ടി. ഫോണ്‍ രേഖകള്‍ കേസ് തെളിയിക്കുന്നതിന് ഏറെ നിര്‍ണായകമായി. ഭര്‍ത്താവ് കിരണ്‍കുമാറിന് പരമാവധി ശിക്ഷ ലഭിക്കണമെന്നാണ്  പൊലീസ് ആഗ്രഹിക്കുന്നതെന്നും ഡിവൈ.എസ്.പി പി രാജ്കുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. വിഡിയോ സ്റ്റോറി കാണാം.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 304 (ബി) 306, 498 (എ) വകുപ്പുകള്‍  തെളിഞ്ഞതോടെ പരമാവധി ശിക്ഷയായ  ജീവപര്യന്ത്യം നല്‍കണമെന്നാകും പ്രോസിക്യൂട്ടന്‍ വാദിക്കുക. എന്നാൽ പ്രതിയുടെ പ്രായവും സ്ഥിരം കുറ്റവാളിയല്ല എന്നതും പരിഗണിച്ച് ശിക്ഷ പരമാവധി കുറയ്ക്കണമെന്നാവും പ്രതിഭാഗം അഭ്യര്‍ഥിക്കുക.