ഇത് ടി.പി. കേസ് പ്രതികള്‍ക്കായി വാദിച്ചതിന് രാമന്‍ പിള്ളയ്ക്കുള്ള പ്രത്യുപകാരം: രമ

നടിയെ ആക്രമിച്ച കേസ് സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് കെ.കെ.രമ എം.എല്‍.എ. ടി.പി കേസിലെ പ്രതികള്‍ക്കായി വാദിച്ച ആളാണ് രാമന്‍പിള്ള. ആ കേസിലെ പ്രതികളെ സഹായിച്ചതിനുള്ള പ്രത്യുപകാരമാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത്. നടിക്ക് നീതി ലഭിക്കുന്ന സാഹചര്യം ഇപ്പോഴില്ലെന്നും ആഭ്യന്തര വകുപ്പ് മറുപടി പറയണമെന്നും കെ.കെ രമ  കോഴിക്കോട് വടകരയില്‍ പറഞ്ഞു. 

  

അതേസമയം, നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ആരോപിച്ച് അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. ദിലീപ് തെളിവ് നശിപ്പിച്ചെന്നും സാക്ഷികളെ സ്വാധീനിച്ചെന്നും ഹര്‍ജിയില്‍ പറയുന്നു. ഭരണമുന്നണിയുമായി ഗൂഢ ബന്ധമുണ്ടെന്നും ആരോപണം.