ഗതാഗത വകുപ്പ് സിപിഎം ഏറ്റെടുക്കണം; ഇപ്പോൾ മന്ത്രിയാകാനില്ല: ഗണേഷ്

ഗതാഗത വകുപ്പ് സിപിഎം ഏറ്റെടുത്താൽ നന്നായിരിക്കുമെന്ന് കെ ബി ഗണേഷ് കുമാർ എംഎൽഎ. താൻ ഇപ്പോൾ മന്ത്രിയാകാനില്ല. പാർട്ടി അതിനെ പറ്റി  ആലോചിച്ചിട്ടുമില്ല. കെ.എസ്ആർ.ടി.യിൽ ഷെഡ്യൂളിങ് പുനക്രമികരിച്ചാലേ ലാഭകരമാവു. ഡീസൽ വില വർദ്ധിച്ചതും കോർപറേഷൻ നഷ്ടത്തിലാവാൻ കാരണമായിട്ടുണ്ടെന്നും ഗണേഷ്കുമാർ പറഞ്ഞു. സർക്കാർസഹായം ഉറപ്പായും ലഭിക്കണമെന്നും തൊഴിലാളികൾ പണിമുടക്കുന്നത് ശമ്പളം കിട്ടാതിരിക്കാൻ കാരണമാകുന്നുണ്ടെന്നും ഗണേഷ് കുമാർ കണ്ണൂരിൽ പറഞ്ഞു.

അതേസമയം, ഹേമ കമ്മിറ്റി  റിപ്പോർട്ട് പുറത്ത് വിടേണ്ട കാര്യമില്ലെന്ന് കെ ബി. ഗണേഷ് കുമാർ എംഎൽഎ. എല്ലാ കാര്യങ്ങളും അങ്ങനെ പുറത്ത് പറയേണ്ടതില്ല. ചിലരെ കരി വാരിത്തേക്കണമെന്ന് ചിലർക്ക് ആഗ്രഹം കാണുമെന്നും ഗണേഷ്കുമാർ പറഞ്ഞു.