മാസപ്പിറ കണ്ടു; കേരളത്തില്‍ റമദാന്‍ വ്രതാരംഭം നാളെ മുതല്‍

സംസ്ഥാനത്ത് നാളെ റംസാൻ വ്രതാരംഭം. മലപ്പുറം പരപ്പനങ്ങാടി കടപ്പുറത്തും തമിഴ്നാട് പുതുപ്പേട്ടയിലും മാസപ്പിറവി കണ്ടു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങളും പാളയം ഇമാം ശുഹൈബ് മൗലവിയും പ്രഖ്യാപനം നടത്തി. ഉത്തരേന്ത്യയിലും നാളെയാണ് റംസാൻ വ്രതം തുടങ്ങുന്നത്.   വിഡിയോ റിപ്പോർട്ട് കാണാം.