ഒമാന്‍ ഒഴികെ ഗള്‍ഫ് രാജ്യങ്ങളിൽ റമസാന്‍ വ്രതം നാളെ മുതല്‍

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ റമസാന്‍ വ്രതാനുഷ്ഠാനത്തിന് നാളെ തുടക്കം. ഒമാനില്‍ വ്രതാനുഷ്ഠാനം ഞായറാഴ്ച മുതല്‍. മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ യുഎഇയിലും നാളെ(ഏപ്രിൽ 2) റമസാൻ ഒന്നായിരിക്കുമെന്ന് ജനറൽ അതോറിറ്റി ഒാഫ് ഇസ് ലാമിക് അഫയേഴ്സ് ആൻഡ് എൻ‍ഡോവ്മെന്റ്സ്( ഔഖാഫ് )ട്വീറ്റ് ചെയ്തു. ഇശാ നമസ്കാരത്തിന് ശേഷം പള്ളികളിൽ തറാവീഹ് നമസ്കാരം നടക്കും.സൗദിയിലെ സുദൈറിൽ മാസപ്പിറവി കണ്ടതിനാൽ നാളെ(ഏപ്രിൽ 2) റമസാൻ ഒന്നായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇശാ നമസ്കാരത്തിന് ശേഷം മക്ക, മദീന ഹറമുകളിലും മറ്റു പള്ളികളിലും തറാവീഹ് നമസ്കാരം നടക്കും. 

ഒമാനില്‍ റമസാന്‍ വ്രതാരംഭം ഞായറാഴ്ച. ഔഖാഫ് മതകാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. വെള്ളിയാഴ്ച ശഅ്ബാന്‍ 29ന് മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ഇന്ന് ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കി നാളെ് റമസാന്‍ മാസം ആരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു. മതകാര്യ മന്ത്രാലയത്തിന് കീഴില്‍ മാസപ്പിറവി നിരീക്ഷിക്കുന്നതിന് എല്ലാവിധ സംവിധാനങ്ങളും ഒരുക്കിയിരുന്നു.