ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ വിധി: അപ്പീല്‍ വേഗത്തിലാക്കി പൊലീസ്

ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ വിധിയിൽ അപ്പീലിനുളള നടപടികള്‍ വേഗത്തിലാക്കി പൊലീസ്. കേസ് വിവരങ്ങളും അപ്പീല്‍ നല്‍കാനുള്ള ശുപാര്‍ശയും എ.ജിക്ക് കൈമാറി. അപ്പീല്‍ നടപടികള്‍ വേഗത്തിലാക്കണമെന്നും ഡി.ജി.പി എ.ജിയോട് ആവശ്യപ്പെട്ടു. കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തെന്ന കേസിലെ വിചാരണക്കോടതി വിധിക്കെതിരെയാണ് അപ്പീല്‍.