ചെങ്ങന്നൂരിൽ റിങ് റോഡ് ഉടൻ: ആശങ്ക പരിഹരിക്കും: സജി ചെറിയാൻ

എം.സി.റോഡില്‍ ചെങ്ങന്നൂരിലെ ഗതാഗതക്കുരുക്കിന് പരിഹാരം ഉടനെന്ന് മന്ത്രി സജി ചെറിയാന്‍. റിങ് റോഡിന്റെ നിര്‍മാണ ജോലികള്‍ വേഗത്തിലാക്കുമെന്ന് മന്ത്രി മനോരമ ന്യൂസ് ലൈവത്തണില്‍. ജനങ്ങളുടെ ആശങ്ക പരിഹരിച്ചുകൊണ്ടായിരിക്കും സ്ഥലമേറ്റെടുപ്പ് നടപടികളെന്നും അദ്ദേഹം ലൈവത്തോണിൽ പറഞ്ഞു.