ട്രാഫിക് നിയമം ലംഘനത്തിന് ഏഴുനാൾ പിഴ ഇല്ല; പകരം പൂക്കൾ; ഗുജറാത്ത് ദീപാവലി ‘ഓഫർ’

ദീപാവലി ആഘോഷത്തോട് അനുബന്ധിച്ച് വിചിത്രമായ ഒരു ‘സമ്മാനമാണ്’ ഗുജറാത്ത് സർക്കാർ ജനങ്ങൾക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴുദിവസത്തേക്ക് ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്ക് പിഴ ശിക്ഷയില്ലെന്നാണ് ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹർഷ് സംഘവിയുടെ പ്രഖ്യാപനം. ആ മാസം 21 മുതൽ 27 വരെയാണ് ഈ ഇളവ്. ട്രാഫിക് നിയമം ലംഘിക്കുന്നവരെ പൊലീസ് പിടികൂടി പൂക്കൽ നൽകി ബോധവത്കരിക്കണമെന്നും മന്ത്രി ആവശ്യപ്പെടുന്നു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ ജനസൗഹാർദ ആശയങ്ങളിൽ ഒന്നായും ഇതിനെ ആഭ്യന്തരമന്ത്രി ചൂണ്ടിക്കാട്ടുന്നു. 

അടുത്ത് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഈ വിചിത്രമായ ‘ജനസൗഹൃദ ഓഫറുകളെന്ന’ വാദവും ഉയരുന്നുണ്ട്. എന്നാൽ ഇത് നഗരത്തിലെ ഗതാഗത സംവിധാനത്തെ സാരമായി ബാധിക്കുമെന്ന് ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഈ ഇളവുകൾ ആരും മുതലെടുക്കരുതെന്നും മന്ത്രി പറയുന്നു.