പെരുമ്പാവൂര്‍ 'ലൂപ്പ്' അഴിക്കാൻ പെടാപ്പാട്: രേഖകളില്‍ ഒതുങ്ങി ബൈപ്പാസും, മേല്‍പ്പാലവും

എം.സി. റോഡില്‍ പെരുമ്പാവൂര്‍ നഗരം കടക്കുക എന്നത് വാഹനങ്ങള്‍ക്കും യാത്രികര്‍ക്കും ഒരു ലൂപ്പ് ആണ്. ഇഴഞ്ഞുനീങ്ങിയും, നിര്‍ത്തിയിട്ടും, ഉറങ്ങിയുണര്‍ന്നുമൊക്കെയാണ് കരുക്കുപൊട്ടിച്ച് പുറത്തുകടക്കുന്നത്. ഗതാഗതക്കുരുക്കിന് സ്ഥിരപരിഹാരം വേണമെന്ന മുറവിളി തുടങ്ങിയിട്ട് കാലമേറെ ആയതല്ലാതെ ഒന്നും നടന്നില്ല. ബൈപാസും, മേല്‍പ്പാലവുമൊക്കെ രേഖകളിലുണ്ടെങ്കിലും പ്രായോഗികതയില്‍ വട്ടപ്പൂജ്യമാണ്. അങ്കമാലി, കോട്ടയം ഭാഗങ്ങളിലേക്ക് പോകുന്നുവര്‍ക്ക് മണിക്കൂറുകളുടെ സമയനഷ്ടമാണ് പെരുമ്പാവൂരില്‍ ഉണ്ടാകുന്നത്. വിഡിയോ റിപ്പോർട്ട് കാണാം:-