സിഐ എഴുന്നേറ്റു; വള്ളം മുങ്ങിയത് ബാലൻസ് നഷ്ടപ്പെട്ടതിനാൽ: വള്ളക്കാരൻ

വള്ളം മുങ്ങിയത് ബാലന്‍സ് നഷ്ടപ്പെട്ടതുമൂലമെന്ന് വള്ളക്കാരന്‍. സിഐ എഴുന്നേറ്റപ്പോഴാണ് ബാലന്‍സ് നഷ്ടപ്പെട്ടതെന്നും വള്ളക്കാരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. തിരുവനന്തപുരം കടയ്ക്കാവൂരില്‍ പ്രതിയെ തിരഞ്ഞുപോയ വള്ളം മുങ്ങിയാണ് പൊലീസുകാരന്‍ മരിച്ചത്. എസ്എപി ക്യാംപിലെ പൊലീസുകാരന്‍ ബാലുവാണ് മരിച്ചത്.  പോത്തന്‍കോട് സുധീഷ് വധക്കേസ് പ്രതി ഒട്ടകം രാജേഷിനെ തിരയുന്നതിനിടെയാണ് അപകടം.  വള്ളംമുങ്ങി കാണാതായ ബാലുവിനെ രക്ഷപെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിഡിയോ റിപ്പോർട്ട് കാണാം.