കൂനൂര്‍ അപകടം: ചികില്‍സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് അന്തരിച്ചു

കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് (39) അന്തരിച്ചു. ബെംഗളുരുവിലെ കമാന്‍ഡ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇതോടെ സംയുക്ത സേനമേധാവി ജനറല്‍ ബിപിന്‍ റാവത്തിനൊപ്പം ഹെലികോപ്റ്ററിലുണ്ടായിരുന്ന മുഴുവന്‍പേരും മരണത്തിന് കീഴടങ്ങി. ധീരതയ്ക്കുള്ള ശൗര്യചക്രം നേടിയ വരുണ്‍സിങ് ഉത്തര്‍പ്രദേശ് സ്വദേശിയാണ്. അഭിമാനത്തോടെയും വീര്യത്തോടെയും വരുണ്‍ സിങ് രാജ്യത്തെ സേവിച്ചുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.