‘കുഴിയില്‍ വീണു മരിക്കാതെ വീ‌ടെത്തണം’; റോഡിൽ സർക്കാരിനെ കുടഞ്ഞ് കോടതി

ശരാശരി നിലവാരമുള്ള റോഡുകളെങ്കിലും ജനങ്ങള്‍ക്ക് ലഭിക്കണമെന്ന് ഹൈക്കോടതി. കുഴിയില്‍ വീണു മരിക്കാതെ വീട്ടിലെത്താന്‍ ജനങ്ങള്‍ക്ക് കഴിയണം. മറ്റാരുടെയോ വീഴ്ചയ്ക്ക് ജനങ്ങള്‍ അനുഭവിക്കുകയാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. റോഡ് പണിയാൻ നൂറു രൂപ നീക്കി വച്ചാല്‍ അതിന്‍റെ പകുതിയെങ്കിലും ചെലവാക്കണം, റോഡ് പണിക്കായി ചെലവഴിക്കുന്ന തുക എങ്ങനെ ഉപയോഗിക്കുന്നുവെന്ന് അറിയേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. എഞ്ചിനീയര്‍മാര്‍ അറിയാതെ റോഡ് പണിയില്‍ ഒരു അഴിമതിയും നടക്കില്ല. ശരിയായ രീതിയില്‍ റോഡ് പണിയാനറിയില്ലെങ്കില്‍ എന്തിനാണ് എഞ്ചിനീയര്‍മാരെന്നും കോടതി ചോദിച്ചു. വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന കിഴക്കമ്പലം നെല്ലാട് റോഡ് അടിയന്തരമായി നന്നാക്കണമെന്നും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. വിഡിയോ റിപ്പോർട്ട് കാണാം