suhail-rajakumari

സാമ്പത്തിക തട്ടിപ്പിന് അറസ്റ്റിലായ മുന്‍ ഡിസിസി അംഗം സുഹൈല്‍ ഷാജഹാനെതിരെ പരാതിയുമായി രാജകുമാരി ഗ്രൂപ്സ്. രാജകുമാരി ഗ്രൂപ്പിനെതിരായ വ്യാജ വാര്‍ത്ത പിന്‍വലിക്കാന്‍ ലക്ഷങ്ങള്‍ ആവശ്യപ്പെട്ടെന്നാണ് പരാതി. തോക്ക് സ്വാമി എന്നറിയപ്പെടുന്ന ഭദ്രാനന്ദ ഉള്‍പ്പടെയുള്ളവര്‍ സംഘത്തിലുണ്ടെന്നും പരാതി.

ആശുപത്രിക്കെതിരെ ഓണ്‍ലൈന്‍ ചാനലില്‍ ചെയ്ത വാര്‍ത്ത പിന്‍വലിക്കാനായി പത്ത് ലക്ഷം രൂപ വാങ്ങിയാണ് തിരുവനന്തപുരത്തെ ഡിസിസി അംഗമായിരുന്ന സുഹൈല്‍ ഷാജഹാന്‍ പിടിയിലായത്. സുഹൈല്‍ അതേ തട്ടിപ്പ് പലയിടത്തും നടത്തിയെന്ന സൂചനയാണ് രാജകുമാരി ഗ്രൂപ്പിന്‍റെ പരാതിയോടെ ശക്തമാവുന്നത്. 

തോക്ക് സ്വാമി എന്നറിയപ്പെടുന്ന ഭദ്രാനന്ദ ഏതാനും നാളുകള്‍ക്ക് മുന്‍പ് രാജകുമാരി ഗ്രൂപ്പിനെതിരെ വാര്‍ത്താസമ്മേളനം നടത്തിയും ചില സോഷ്യല്‍ മീഡിയാ ചാനലുകളിലൂടെ വാര്‍ത്ത ചെയ്തും ആരോപണം ഉന്നയിച്ചു. ഒരു വ്യക്തിയില്‍ നിന്ന് 11 കിലോ സ്വര്‍ണവും നാല് കോടി രൂപയും വാങ്ങിയ ശേഷം തിരികെ നല്‍കുന്നില്ലെന്നായിരുന്നു ആരോപണം. 

പിന്നീട് സുഹൈല്‍ ഷാജഹാന്‍ ആ ആരോപണം മറ്റൊരു ഓണ്‍ലൈന്‍ ചാനലിലും വാര്‍ത്തയാക്കി. അതിന് ശേഷം അത് പിന്‍വലിക്കാന്‍ പണം ആവശ്യപ്പെട്ട് സുഹൈലും ഭദ്രാനന്ദയും വന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കൂടാതെ കല്ലമ്പലം, ഹില്‍പാലസ് പൊലീസ് സ്റ്റേഷനുകളിലും പരാതി നല്‍കി.

ENGLISH SUMMARY:

Rajakumari Group has filed a formal complaint against former DCC member Suhail Shajahan and Bhadrananda, popularly known as "Thokku Swami," alleging extortion and intimidation. According to the complaint, the duo demanded lakhs of rupees to take down fabricated news reports published against the group across online channels and social media. This follows Bhadrananda's earlier press conference and social media allegations accusing the group of misappropriating 11 kilograms of gold and ₹4 crore from an individual. Rajakumari Group has submitted complaints to the Chief Minister, the Home Minister, and the Kallambalam and Hill Palace police stations, strengthening suspicions that Suhail—who was recently arrested for extorting ₹10 lakh from a hospital—ran a similar racket elsewhere.